Type Here to Get Search Results !

Bottom Ad

സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്


കാഞ്ഞങ്ങാട് : (www.evisionnews.in) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച പ്ലസ്ടു അദ്ധ്യാപകനും വീട്ടുകാര്‍ക്കും എതിരെ കേസ്. കണ്ണൂര്‍ ആലക്കോട് കൊട്ടയാട് സുശീലയുടെ മകള്‍ അഞ്ജലിയുടെ (21) പരാതിയി ല്‍ ഭര്‍ത്താവ് കാഞ്ഞങ്ങാട് പുതുക്കൈ ഭൂതാനം കോളനിയിലെ കുഞ്ഞിരാമന്‍ നമ്പ്യാരുടെ മകന്‍ മുരളീധരന്‍(29), പിതാവ് കുഞ്ഞിരാമന്‍ നമ്പ്യാര്‍, അമ്മ ശകുന്തള, സ ഹോദരന്‍ മുകേഷ് എന്നിവര്‍ക്കെതിരെയാണ് സ്ത്രീധന പീഡനം, സംഘം ചേര്‍ന്ന് അക്രമം, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്. 

രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വിവാഹ സമയത്ത് 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയിരുന്നു. ഇത് മുഴുവന്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൈവശപ്പെടുത്തിയെന്നും പിന്നീട് കൂടുതല്‍ പൊന്നും പണവും ആവശ്യപ്പെട്ട് എല്ലാവരും ചേ ര്‍ന്ന് പീഡിപ്പിച്ചുവെന്നും ഇതിനിടയില്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് താലിമാല ആവശ്യപ്പെട്ട് അക്രമിച്ചുവെന്നുമാണ് പരാതി.  അക്രമത്തില്‍ പരിക്കേറ്റ അഞ്ജലിയെ വീട്ടുകാരെത്തി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അഞ്ജലി കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജില്‍ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് .  ഭര്‍ത്താവ് മുരളീധരന്‍ കാസര്‍കോട് ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു അദ്ധ്യാപകനും അമ്മ ശകുന്തള ചേടിക്കമ്പനി ജോലിക്കാരിയും സഹോദരന്‍ മുകേഷ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുമാണ്.

keywords: women-assault-case-against-husband-and-family

Post a Comment

0 Comments

Top Post Ad

Below Post Ad