Type Here to Get Search Results !

Bottom Ad

മണ്ണാര്‍ക്കാട്ടെ ലീഗ് വിജയം കാന്തപുരത്തിനെതിരെ ചട്ടഞ്ചാലില്‍ പ്രകടനം


ചട്ടഞ്ചാല്‍.(www.evisionnews.in) മണ്ണാര്‍ക്കാട്ടെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എന്‍.ശംസുദ്ധീനെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ പരസ്യമായ ആഹ്വാനം തള്ളിക്കളഞ്ഞ മണ്ണാര്‍കാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ചട്ടഞ്ചാലില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.കാന്തപുരത്തിന്റെ വിഫല നീക്കത്തിനെതിരെ ആദ്യന്തം പ്രതിഷേധം ചൊരിഞ്ഞുള്ളതായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ പ്രകടനം . മഞ്ചേശ്വരം മണ്ഡലത്തില്‍ കാന്തപുരം സുന്നികള്‍ ബി.ജെ.പിക്ക് വോട്ട്മറിച്ചെന്നും പ്രകടനത്തില്‍ അണിനിരന്നവര്‍ വിളിച്ച് പറഞ്ഞു.ചട്ടഞ്ചാലില്‍ നടന്ന കാന്തപുരം വിരുദ്ധ പ്രകടനം നവമാധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.
പ്രകടനത്തിന് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ അബൂബക്കര്‍ കണ്ടത്തില്‍ , റൗഫ് ബാവിക്കര, സി.എച്ച് ഹസൈനാര്‍, സിദ്ദീഖ് മാങ്ങാടന്‍, സി.എച്ച് സാജിദ് , ടി.ഡി ലത്തീഫ്, ഖാദര്‍ കണ്ണംപള്ളി, സാദിഖ് ആലംപാടി, അബൂ മാഹിനാബാദ്, നിയാസ് പുത്തരിയടുക്കം എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad