കാസര്‍കോട്.(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പ് 2016 ന്റെ ഭാഗമായി പ്രശ്‌നബാധിത ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട മൈക്രോ ഒബ്‌സര്‍വ്വര്‍മാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. പരിശീലനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍ ,പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍ , ട്രെയിനിംഗ് നോഡല്‍ ഓഫീസറായ എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ അംബുജാക്ഷന്‍, മൈക്രോ ഒബ്‌സര്‍വേഴ്‌സ് നോഡല്‍ ഓഫീസര്‍ വി എ ജൂഡി എന്നിവര്‍ ക്ലാസ്സെടുത്തു.

Post a Comment
0 Comments