കാസര്‍കോട്.(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പ് 2016 ന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുളള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഒന്നാം ഘട്ട റാന്‍മൈസേഷന്‍ നടന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമരഹിതമായ വിന്യാസം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കേന്ദ്ര നിരീക്ഷകനായ മുഹമ്മദ് ഷഫ്കത്ത് കമാലിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. വരണാധികാരികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ അബ്ദുളള മുഗു, കുഞ്ഞമ്പു നമ്പ്യാര്‍ എന്നിവരും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, , ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ വി എസ് അനില്‍, തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് രാജന്‍ എന്നിവരും പങ്കെടുത്തു. രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ഈ മാസം എട്ടിന് നടക്കും. എട്ടിന് പോളിംഗ് ബൂത്തുകളിലേയ്ക്കുളള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ക്രമരഹിതമായി വിന്യസിക്കും. 1340 ബാലറ്റ് മെഷീനുകളും 1117 കണ്‍ട്രോള്‍ യൂണിറ്റുകളുമാണ് ആകെയുള്ളത് . 799 പോളിംഗ് ബൂത്തുകളിലേക്ക് റിസര്‍വ്വ് ഉള്‍പ്പെടെ 939 ഇ വി എം ആണ് ആവശ്യം.

Post a Comment
0 Comments