കാസര്‍കോട്: (www.evisionnews.in) ശബ്ദ പ്രചരണം അവസാനിക്കുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ മതേതരത്വ വോട്ടുകള്‍ ഏകീകരിച്ച് യു.ഡി.എഫിന് അനൂകുലമായ സ്ഥിതിവിശേഷമാണ് കാണുന്നതെന്നും ജില്ലയില്‍ ബി.ജെ.പിയും ഇടത് പക്ഷവും ദയനീയ പരാജയം ഏറ്റുവാങ്ങുമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളെയും അതിജീവിച്ച് യു.ഡി.എഫിന്റെ സീറ്റ് നിലനിര്‍ത്തുമെന്നും കൂടാതെ എല്‍.ഡി.എഫുമായി നേരിട്ട് മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഈ തെരഞ്ഞെടുപ്പോടു കൂടി ജില്ലയില്‍ പൂര്‍ണമായും യു.ഡി.എഫ് മേധാവിത്വം ഉണ്ടാകുമെന്നും അതിന്ന് വേണ്ടി യു.ഡി.എഫ് പ്രവത്തകര്‍ പോളിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments