കാസര്‍കോട്: (www.evisionnews.in) കാസര്‍കോടും പരിസരങ്ങളിലുമുണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ലൈനുകളും ട്രാന്‍സ്‌ഫോമറുകളും തകരാറിലായി. ശക്തമായ കാറ്റില്‍ വന്‍മരങ്ങള്‍ വീണ് പല സ്ഥലങ്ങളിലും ട്രാന്‍സ്‌ഫോമറുകളും എച്ച് ടി പോസ്റ്റുകളും എല്‍ ടി പോസ്റ്റുകളും തകര്‍ന്ന നിലയിലാണ്. കാസര്‍കോട് സെക്ഷനില്‍ ഉദ്ദേശം 30 എച്ച് ടി പോസ്റ്റുകളും 35 എല്‍ ടി പോസ്റ്റുകളും നശിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് സെക്ഷനില്‍ 18 എച്ച് ടി പോസ്റ്റുകളും 46 എല്‍ ടി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. ചെര്‍ക്കള സെക്ഷനില്‍ 12 എച്ച് ടി പോസ്റ്റുകളും 28 എല്‍ ടി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന പോസ്റ്റുകളും മറ്റും നന്നാക്കി വൈദ്യുതി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ദിവസങ്ങളോളം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ അവധിയും ഇലക്ഷനുമായതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. എങ്കിലും കരാര്‍ ജീവനക്കാരെയും മറ്റുമുപയോഗിച്ച് പരമാവധി വൈദ്യുതി പുന: സ്ഥാപിക്കാനായി പ്രയത്‌നിക്കുകയാണ് ജീവനക്കാരും ഉദ്യോഗസ്ഥരുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മാവിനക്കട്ടയിലെ ഇസ്മയിലിന്റെ വീട്ടില്‍ ഇടിമിന്നല്‍ മൂലം കനത്ത നാശനഷ്ടമുണ്ടായി. ജനല്‍ ഗ്ലാസ് പൊട്ടിവീണു. ടി.വിയുടെ ഗ്ലാസ് പൊട്ടിത്തെറിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. ചൂരിപ്പള്ളയില്‍ മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. പള്ളത്തടുക്ക മുഞ്ചിക്കാനയിലെ ശിവപ്പയുടെ വീട് ഭാഗീകമായി തകര്‍ന്നു. നാരംപാടി നെല്ലിയടുക്കത്തെ മുഹമ്മദ്, ചോയി, അബ്ദുല്‍ ഖാദര്‍ എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. കുമ്പഡാജെ കുംട്ടിക്കാനയില്‍ അക്വേഷ്യ മരം വീണ് ഗതാഗതം മുടങ്ങി. എരുതുംകടവിലെ മധൂര്‍ മുഹമ്മദ് ഹാജിയുടെ പറമ്പിലെ നിരവധി മരങ്ങള്‍ കടപുഴകി വീണു. സന്തോഷ് നഗര്‍ മാരയിലെ അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ തെങ്ങ് വീണ് വാട്ടര്‍ ടാങ്ക് തകര്‍ന്നു. സ്ലാബിനും വിള്ളല്‍ വീണിട്ടുണ്ട്.
മീപ്പിരിക്ക് സമീപം പി.എം.എസ് റോഡിലെ ത്രയംബകത്തില്‍ പി.വി ജയന്റെ പറമ്പിലെ അമ്പതിലേറെ വാഴകള്‍ നശിച്ചു. മൂന്ന് തെങ്ങുകളും അഞ്ച് പ്ലാവുകളും മറ്റു മരങ്ങളും കടപുഴകി വീണിട്ടുണ്ട്. പൈക്ക ബാലടുക്കയിലെ കെ.എം. അബ്ദുല്‍ഖാദറിന്റെ വീടിന് മുകളില്‍ മരം വീണു. ചുറ്റുമതില്‍ തകര്‍ന്നു. തൊട്ടടുത്തുള്ള പഴയ വീടിന്റെ ഓടുകളും ജനല്‍ ഗ്ലാസുകളും തകര്‍ന്നു.

അണങ്കൂരില്‍ ഗ്ലാസ് കടയുടെ ഗോഡൗണ്‍ നിലംപൊത്തി. നായന്മാര്‍മൂലയിലെ യാസറിന്റെ ഉടമസ്ഥതയില്‍ അടുത്തിടെ അണങ്കൂരില്‍ ആരംഭിച്ച ഓറഞ്ച് അസോസിയേറ്റഡ് കടയുടെ ഗോഡൗണ്‍ ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ഇരുമ്പ് തൂണുകളും അലുമിനിയം ഷീറ്റുകളും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മരം റെയില്‍വെ ട്രാക്കിലേക്ക് കടപുഴകി വീണ് ട്രയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
ശനിയാഴ്ച രാത്രി കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപം ട്രാക്കിലാണ് വന്‍മരം കടപുഴകി വീണത്. ഈ സമയം ട്രയിന്‍ കടന്നുവരാത്തത് വന്‍ ദുരന്തം ഒഴിവാക്കി. എന്നാല്‍ പിന്നീടുള്ള ട്രയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
അജ്‌മേറില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന മരുസാഗര്‍ എക്‌സ്പ്രസ് മംഗലാപുരത്ത് നിന്ന് കച്ചെഗുടയിലേക്ക് പോകുന്ന കച്ചെഗുട എക്‌സ്പ്രസ് മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസ് എന്നീ ട്രയിനുകളാണ് ഇതുമൂലം മണിക്കൂറുകള്‍ വൈകി ഓടിയത്. കണ്ണൂര്‍ ഭാഗത്തേക്കുള്ള റെയില്‍വെ ട്രാക്കിലാണ് മരം കടപുഴകി വീണത്.
ഫയര്‍ഫോഴ്‌സും റെയില്‍വെ പൊലീസും, ആര്‍.പി.എഫും നാട്ടുകാരും ചേര്‍ന്നാണ് കടപുഴകിയ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

Keyword-Rain-ksd

Post a Comment
0 Comments