Type Here to Get Search Results !

Bottom Ad

കോട്ടപ്പാറ സ്വദേശിയെ മസ്‌കറ്റില്‍ കടലില്‍ കാണാതായി


കാഞ്ഞങ്ങാട്: (www.evisionnews.in) കോട്ടപ്പാറ സ്വദേശിയെ മസ്‌കറ്റില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കോട്ടപ്പാറ വാഴക്കോട്ട് കുന്നത്ത്മൂലയിലെ ബാലകൃഷ്ണന്റെ മകന്‍ ശരതാ(25)ണ് അപകടത്തില്‍പെട്ടത്. സലാലയില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ശരത്. വെള്ളിയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം സലാലയിലെ കടലില്‍ കുളിക്കുന്നതിനിടെയാണ് ശരതിനെ കാണാതായത്. സുഹൃത്തുക്കള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഷൈലജയാണ് ശരതിന്റെ അമ്മ.

keywords: kotappara-resident-drown-in-oman-masket-sea

Post a Comment

0 Comments

Top Post Ad

Below Post Ad