Type Here to Get Search Results !

Bottom Ad

ഉദുമയിൽ ആര്‍.എസ്സ്.എസ്സ് വോട്ട് കച്ചവടത്തിന് ലീഗ് മൗനനുവാദം നല്‍കി;കെ പി സതീഷ്‌ ചന്ദ്രൻ


കാസര്‍ഗോഡ് : (www.evisionnews.in)കാല്‍ നൂറ്റാണ്ടായി എല്‍.ഡി.എഫ് വിജയിച്ചുവരുന്ന ഉദുമ നിയോജക മണ്ഡലം തിരിച്ചു പിടിക്കുമെന്ന പ്രഖ്യാപനത്തോടെ കണ്ണൂരില്‍ നിന്ന് കെ.പി.സി.സി സെക്രട്ടറി കെ.സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കുകയും,സ്ഥാനാര്‍ത്ഥിയുടെ കാര്‍മ്മികത്വത്തില്‍ തന്നെ ആര്‍.എസ്സ്.എസ്സുമായി വോട്ട് കച്ചവടം നടത്തിയിട്ടും,മണ്ഡലത്തിലെ മതേതര മനസ്സ് യു.ഡി.എഫിന് നല്‍കിയ തിരിച്ചടിയായിരുന്നു ഉദുമയിലെ യു.ഡി.എഫ് പരാജയമെന്ന്  സി  പി  എം  ജില്ലാ  സെക്ട്ട്രി  കെ പി  സതീഷ്‌  ചന്ദ്രൻ  പ്രസ്താവനയിൽ  പറഞ്ഞു  .ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതിന് പകരം ലീഗ്-കോണ്‍ഗ്രസ്സ് നേതൃത്വം നടത്തിവരുന്ന പരസ്പരം പഴിചാരല്‍ പരിഹാസ്യമാണ്.

ഉദുമ മണ്ഡലത്തിലെ ആര്‍.എസ്സ്.എസ്സ്-കോണ്‍ഗ്രസ്സ് വോട്ട് കച്ചവടത്തിന് ,മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇവിടെ ബി.ജെ.പിക്ക് വോട്ട് ശതമാനം കുറഞ്ഞത് പ്രത്യക്ഷ തെളിവായി നില നില്‍ക്കുന്നുണ്ട്.സ്ഥാനാര്‍ത്ഥി നടത്തിയ ആര്‍.എസ്സ്.എസ്സ് വോട്ട് കച്ചവടത്തിന് മൗനനുവാദം നല്‍കി സ്വന്തം അണികളെപോലും വഞ്ചിച്ച മുസ്ലീം ലീഗ് ജില്ലാ നേതൃത്വം പറ്റിയ തെറ്റ് സമ്മതിക്കുന്നതിന് പകരം പ്രസ്താവന യുദ്ധം നടത്തുന്നത് അണികളുടെ പ്രതിഷേധം വഴിതിരിച്ചുവിടാനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad