Type Here to Get Search Results !

Bottom Ad

നവവധുവിന്റെ ആത്മഹത്യ: പ്രേരണാ കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) ആദൂരിലെ ഷഫീദ(24) അമ്പലത്തറ പാറപ്പള്ളിയിലെ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറപ്പള്ളിയിലെ ജാസിറാ(27)ണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജാസിറിനെ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ടി.കെ സുബ്രഹ്മണ്യന്‍ അറസ്റ്റ് ചെയ്തത്. 

2014 ഒക്‌ടോബര്‍ 3നാണ് ഷഫീദയെ ഭര്‍തൃവീട്ടിനടുത്ത പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തിന് മൂന്ന് മാസം മുമ്പാണ് ഷഫീദയും ജാസിറും വിവാഹിതരായത്. സ്ത്രീധനത്തിന് വേണ്ടി ഷഫീദയെ ജാസിര്‍ പീഡിപ്പിച്ചിരുന്നുവെന്നും അതാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. ആദ്യം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ആദൂരില്‍ ഷഫീദയുടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിന് ഒരുങ്ങിയിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനത്തെത്തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്

Post a Comment

0 Comments

Top Post Ad

Below Post Ad