Type Here to Get Search Results !

Bottom Ad

ഹാഷിം ഷംനാടിന്റെ മയ്യത്ത് ഖബറടക്കി


കാസര്‍കോട്: (www.evisionnews.in) വ്യാഴാഴ്ച അന്തരിച്ച, ചെമ്മനാട് മുണ്ടാങ്കുലം സ്വദേശിയും മംഗലാപുരത്തെ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഹാഷിം ഷംനാടി(81)ന്റെ മയ്യത്ത് വെള്ളിയാഴ്ച ഉച്ചയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചെമ്മനാട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മംഗലാപുരം ആസ്പത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. 
അവിഭക്ത ജനതാദളിന്റെ ദേശീയ സമിതി അംഗമായിരുന്നു. ജനതാദള്‍ ടിക്കറ്റില്‍ കര്‍ണ്ണാടക നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പരേതരായ അബ്ദുള്ള ഷംനാടിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യമാര്‍: നഫീസ, പരേതയായ സുഹറ. മക്കള്‍: റമീസ മുഹമ്മദ് (ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍) ആരിഫ്, അറഫാത്ത് (ഇരുവരും ഗള്‍ഫ്) മരുമക്കള്‍: എഞ്ചിനീയര്‍ സി.എച്ച് മുഹമ്മദ്( ജനറല്‍സെക്രട്ടറി, ആലിയ മാനേജിംഗ് കമ്മിറ്റി), റജീന, നുഷൈബ. സഹോദരങ്ങള്‍: കര്‍ണ്ണാടകയില്‍ എസ്.പിയായിരുന്ന പരേതനായ ഷാഫി ഷംനാട്, ജില്ലാ ട്രഷറി ഓഫീസറായിരുന്ന പരേതനായ ബുഹാരി ഷംനാട്, ഹനീഫ ഷംനാട്, സൗദ, ജമീല, പരേതയായ സക്കിയ. കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍ വീട്ടിലെത്തി അനുശോചിച്ചു.

keyword- shamnad-oditury

Post a Comment

0 Comments

Top Post Ad

Below Post Ad