കാസറഗോഡ്: (www.evisionnews.in)ജൂണ്‍ 5 ലോകപരിസ്ഥിതി ദിനത്തില്‍ 'ജീവനുള്ള ഭൂമിയ്ക്ക് യുവതയുടെ കാവല്‍'എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്ത്വത്തില്‍ ജില്ലയില്‍ കാല്‍ലക്ഷം വൃക്ഷത്തെകള്‍ വച്ചുപിടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയോഗം തിരുമാനിച്ചു.
ജില്ലാ സോഷ്യല്‍ഫോറസ്റ്റ് ഓഫീസിന്റെ സഹകരണത്തോടുകൂടിയാണ് ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിക്കുന്നത് . യൂണിറ്റില്‍ 15 വീതം വൃക്ഷത്തെകള്‍ വച്ചുപിടിപ്പിക്കും. മുഴുവന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളിലും മഴക്കുഴികള്‍ കുഴിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റ് പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍. യൂണിറ്റ്,മേഖല,ബ്ലോക്ക് കേന്ദ്രങ്ങളില്‍ വൃക്ഷത്തൈ നടീലിന്റെ ഉല്‍ഘാടനം സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുവനാളുകളും കണ്ണികളാവണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ശിവജി ബെള്ളിക്കോത്ത് അദ്ധ്യക്ഷനായി. കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു

Post a Comment
0 Comments