Type Here to Get Search Results !

Bottom Ad

മദ്രസാ അധ്യാപകര്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്യും


കാസര്‍കോട്:(www.evisionnews.in) അണങ്കൂര്‍ റൈഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റൈഞ്ച് പരിധിയില്‍ പെട്ട മദ്രസാ അധ്യാപകര്‍ക്ക് റംസാന്‍ കിറ്റ് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ റൈഞ്ച് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ ഹാജി അണങ്കൂര്‍ സ്വാഗതം പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് കോയക്കുട്ടി ഉസ്താദ്, ജനറല്‍ സെക്രട്ടറി ചെറുശേരി ഉസ്താദ് എന്നിവരുടെ മരണത്തില്‍ അനുശോചിച്ചു. ജലീല്‍ ഹാജി, അഷ്‌റഫ് യമാനി, എ.എസ് മുഹമ്മദ് കുഞ്ഞി പച്ചക്കാട് ,ഹാശിം ഹുദവി, ടി.എ മുനീര്‍, അബ്ദുല്‍ ഖാദര്‍ കടവത്ത്, അബൂബക്കര്‍ പെരുമ്പള, അബ്ദുല്ല അണങ്കൂര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad