എരിയാല്‍:(www.evisionnews.in) ഇ വൈ സി സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ 7ഹിറ്റേഴ്‌സ് ജേതാക്കളായി ഫൈനല്‍ മത്സരത്തില്‍ചെമ്മു വാരിയേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്
ടൂര്‍ണ്ണമന്റ് ഡൊ: എ എ അമീന്‍ ഉദ്ഘാടനം ചെയ്തു വിജയികള്‍ക്ക് റസാഖ് എരിയാല്‍ അബ്ദുല്ല എരിയാല്‍ ഇ എം അബു എന്നിവര്‍ ചേര്‍ന്ന് ട്രോഫിയും ക്യാഷ് അവാര്‍ഡും
സമ്മാനിച്ചു. അസീസ് കടപ്പുറം, കരീം പാണലം, അബു നവാസ് മുസ്തഫ തോരവളപ്പ് ഷുക്കൂര്‍ എരിയാല്‍, ഖലീല്‍ എരിയാല്‍, ജംഷീര്‍ എരിയാല്‍, രിഫായി എരിയാല്‍ എന്നിവര്‍ സംബന്ധിച്ചു
ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആയി അനീസിനേയും ബോളറായി ഷബീറിനേയും മാന്‍ ഓഫ് ദി മാച്ച് ആയി മുനാസിനേയും മാന്‍ ഓഫ് ദി സിരീസ് ആയി അല്‍താഫിനേയും ഫയര്‍ പ്ലെ ടീമായി ടീം ഔട്ട് സൈഡേര്‍സ്സിനേയും തെരെഞ്ഞെടുത്തു
എരിയാലിലെ അണ്ടര്‍ ആം കളിക്കാരെ 10 ഫ്രാഞ്ചസിയുടെ കീഴില്‍ അണി നിരത്തി 10 ടീമുകളാക്കി ലീഗ് അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം നടത്തിയത് വീറും വാശിയും കൊണ്ട് ശ്രദ്ദേയമായ ലേലത്തിലൂടെയാണ് ടീ സജ്ജമാക്കിയത്
വിജയികള്‍ക്ക് സ്ഥിരം ട്രോഫിക്ക് പുറമെ യഥാക്രമം 25000, 15000, എന്നിങ്ങനെ ക്യാഷ് അവാര്‍ഡും നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കി
സ്‌പൈക് ഫൈറ്റേഴ്‌സ്, ഒഫണ്ടേര്‍സ്സ്, ചെമ്മു വാരിയേര്‍സ്സ്, കരിബീന്‍സ്, എച്ച് അറ്റാക്ക്, 7 ഹിറ്റേര്‍സ്സ്, ടക്കര്‍ ലയണ്‍സ്, ബോള്‍ ബന്നേര്‍സ്സ്, ടീം ഔട്ട് സൈഡേര്‍സ്സ്, റീയല്‍ ചാമ്പ്യന്‍സ് എന്നീ 10 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്
ടീം മാനേജ്‌മെന്റുകള്‍ അവരുടെ ടീമിന്റെ പ്രചരണത്തിനായി എരിയാല്‍ ടൗണില്‍ കൂറ്റല്‍ ഫ്‌ലക്‌സുകളും സ്ഥാപിച്ചിരുന്നു ടൂര്‍ണ്ണമെന്റിന്റെ മുന്നോടിയായി വൈകുന്നേരം 5 മണിക്ക് ബാന്റ് മേളയുടെ അകമ്പടിയോടെ വിളംബര ജാഥയും നടത്തി.

Post a Comment
0 Comments