ബഹ്‌റൈന്‍: (www.evisionnews.in)കെ.എം.സി.സി ജിദ് ആലിഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ത മുള്ള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും അന്തരിച്ച സമസ്ത പ്രസിഡന്റ് സി.കൊയ കുട്ടി മുസ്ലിയാര്‍ അനുസ്മരണവും സംഘടിപ്പിച്ചു
പ്രസിഡന്റ് സലീഖിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. .സമസ്ത ജിദാലി ഏരിയാ കോഡിനേറ്ററും പ്രഭാഷകനുമായ മന്‍സൂര്‍ ബാഖവി കുരുളായി അനുസ്മരണ പ്രഭാഷണം നടത്തി, സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍, സെകട്ടറി ഹസൈനാര്‍ കളത്തിങ്കല്‍ , കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.പി ഫൈസല്‍ ആശംസകള്‍ നേര്‍ന്നു ജന:സെകട്ടറി തസ്ലീം ദേളി സ്വാഗതം പറഞ്ഞു. ശിഹാബ് നിലമ്പൂര്‍, ഫൈസല്‍ തിരുവള്ളൂര്‍, ഫൈസല്‍ കണ്ണൂര്‍ ,കാലിദ് കാത്തിരയില്‍ അറഫാത്ത് മുറിച്ചാണ്ടി തുടങ്ങിയവര്‍ നേതൃതം നല്‍കി.സാലിഹ് നന്ദിയും പറഞ്ഞു

Post a Comment
0 Comments