കാസര്‍കോട് (www.evisionnews.in): മംഗളൂരുവില്‍ അന്തരിച്ച കേരള കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയഷന്‍ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസന്‍ അന്‍വറിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ പുലിക്കുന്നിലെ വീട്ടിലെത്തിക്കും. ഞായറാഴ്ച രാവിലെ പത്തു മണിക്ക് ചെമ്മനാട് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് മംഗളൂരു എ.ജെ ആശുപത്രിയില്‍ അന്‍വര്‍ അന്തരിച്ചത്. ഒരാഴ്ച മുമ്പാണ് അന്‍വറിനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരണ വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും മംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.
Keywords: Kasaragod-news-anwar
Keywords: Kasaragod-news-anwar

Post a Comment
0 Comments