കാസര്‍കോട്(www.evisionnews.in)തത്സമയ പോളിംഗ് വിവരങ്ങളും തത്സമയ തെരഞ്ഞെടുപ്പ് വിവരങ്ങളും അറിയുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ഇ-വോട്ടര്‍ തയ്യാറായി. നിയമസഭാ മണ്ഡലങ്ങള്‍, സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍, വോട്ടര്‍ പട്ടിക പരിശോധന എന്നിവയും മൊബൈല്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ അയക്കുന്നതിനും ഇ-വോട്ടര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പൊതു വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ https://play.google.com/store/apps/detail/?id=com.itm.evoter എന്ന സെര്‍ച്ച് ഉപോയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം.

Post a Comment
0 Comments