Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടും ഹോസ്ദുര്‍ഗിലും മഞ്ചേശ്വരത്തും നിരോധനാജ്ഞ


കാസര്‍കോട്: (www.evisionnews.in) തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ശേഷം തലപൊക്കിയ അക്രമത്തെ നേരിടാന്‍ ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട് ഹോസ്ദുര്‍ഗ് താലൂക്കുകളില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

അഞ്ചുപേരിലധികം കൂട്ടം കൂടിനില്‍ക്കുന്നതും അനുമതിയില്ലാതെ പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നതും വൈകുന്നേരത്തിന് ശേഷമുള്ള ബൈക്ക് സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. ആയുധങ്ങള്‍ അനുമതിയില്ലാതെ കൈവശം വെക്കുന്നതും വിലക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

keywords: kasargod-ban-order-three-taluks

Post a Comment

0 Comments

Top Post Ad

Below Post Ad