മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ കെ സുന്ദരന്‍ വെട്ടിലാക്കിയപ്പോള്‍ വിജയിച്ചുകയറിയത് യു ഡി എഫിലെ പി ബി അബ്ദുല്‍ റസ്സാഖ്. മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച കെ.സുന്ദരന്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയമാണ് തകര്‍ത്തതെന്ന് പൊതു വിലയിരുത്തല്‍ ഇതിനകം വന്നുകഴിഞ്ഞു. 467 വോട്ടാണ് സുന്ദരന്‍ നേടിയത്. 89 വോട്ടിനാണ് സുരേന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുര്‍ റസാഖ് വിജയിച്ചത്. നോട്ട വോട്ട് 646 ആണ്.
പിഡിപിയുടെ ബഷീര്‍ അഹ്മദ് 759 വോട്ടും ബിഎസ്പിയുടെ രവിചന്ദ്ര 365 വോട്ടും സ്വതന്ത്രസ്ഥാനാര്‍ത്ഥികളായ കെ.പി മുനീര്‍ 224 വോട്ടും ജോണ്‍ ഡിസൂസ 207 വോട്ടും നേടി. പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ റീകൗണ്ടിംഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ റീകൗണ്ടിംഗ് നടന്നുവരികയാണ്. ഫലപ്രഖ്യാപനം പിന്നീടുണ്ടാകും.
keywords: manjeshwar-k-surendran-k-sundaran-pb
Post a Comment
0 Comments