Type Here to Get Search Results !

Bottom Ad

കമല്‍ വര്‍ഗീയവാദി: ഫ്ളക്സ് ബോര്‍ഡുമായി സുരേഷ് ഗോപി ഫാന്‍സ്


കൊടുങ്ങല്ലൂര്‍: (www.evisionnews.in) സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയുടെ പടിഞ്ഞാറ് തണ്ടംകുളത്തെ വീടിന് മുന്നിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

കമലിനെ വര്‍ഗീയവാദി എന്നധിക്ഷേപിക്കുന്ന ബോര്‍ഡില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനുമേല്‍ ചെരുപ്പുമാല അണിയിച്ചിട്ടുണ്ട്. കേരള സുരേഷ് ഗോപി ഫാന്‍സിന്റെ പേരിലാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്. ബോര്‍ഡില്‍ സുരേഷ്ഗോപിയുടെയും ചിത്രമുണ്ട്.  സുരേഷ്ഗോപിയെ പൊതുജന സേവകനെന്നാണ് ബോര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

എന്നാല്‍, ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കമല്‍ അറിയിച്ചു. 26 വര്‍ഷമായി മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മതേതര നിലപാട് കേരളത്തിലെ ജനങ്ങള്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കും നാട്ടുകാര്‍ക്കും അറിയാം. സുരേഷ്ഗോപിക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാകില്ല. അഭിപ്രായം പറയാന്‍ തനിക്ക് അവകാശമുള്ളതുപോലെ മറ്റുള്ളവര്‍ക്ക് പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിക്കെതിരെ കമല്‍ നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപിയെ ലജ്ജയോടുകൂടി മാത്രമേ കാണാനാകൂ എന്നായിരുന്നു കമല്‍ പറഞ്ഞത്. രാജ്യസഭാ സീറ്റിനായി നരേന്ദ്രമോദിയെന്ന നരാധനമായ ഭരണകൂട ഭീകരതയുടെ വക്താവായ വ്യക്തിയുടെ അടിമയാകുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

keywords: kamal-film-flex-by-suresgopy-fans

Tags

Post a Comment

0 Comments

Top Post Ad

Below Post Ad