Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പില്‍ വീണാല്‍ ഉത്തരവാദിത്തം തനിക്ക്: ഉമ്മന്‍ ചാണ്ടി


കോട്ടയം: (www.evisionnews.in) തിരഞ്ഞെടുപ്പില്‍ വീഴ്ചകളുണ്ടായാല്‍ യുഡിഎഫിന്റെ ചെയര്‍മാനെന്ന നിലയില്‍ തനിക്കാണതിന്റെ ഉത്തരവാദിത്തമെന്നും ഇതിന് മറുപടി പറയേണ്ടത് താന്‍ തന്നെയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനം മോശമായിരിക്കും. കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം അല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.തുടര്‍ ഭരണമുണ്ടായാല്‍ അത് യുഡിഎഫിന്റെ ഐക്യത്തിന്റെ ഫലമാണ്. എന്ത് ക്രെഡിറ്റുണ്ടായാലും അത് യുഡിഎഫിന്റെ യോജിപ്പിനു കിട്ടുന്ന അംഗീകാരമാണ്.

 എണ്‍പതു ശതമാനമെങ്കിലും പോളിങ് എത്തുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സീറ്റുകളുടെ എണ്ണം പ്രവചിക്കുന്നില്ല. എന്നാല്‍ യുഡിഎഫിന്റെ ഒരു നല്ല വിജയമാണ് കാത്തിരിക്കുന്നത്. സരിത ഇതിനു മുന്‍പ് എന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. അതിന്റെ വിഡിയോ പലതും എല്ലാവരുടെയും കയ്യിലുണ്ട്. എന്നിട്ട് അങ്ങനെ പറഞ്ഞതാണെന്നു പോലും പറയുന്നില്ല. പുതിയത് പറയുന്നത് കേള്‍ക്കാനാണ് ചിലര്‍ കാത്തിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

keywords: udf-defeat-responsible-chief-minister
Tags

Post a Comment

0 Comments

Top Post Ad

Below Post Ad