Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് കടപ്പുറത്ത് വോട്ടര്‍മാരെ തടഞ്ഞ് ഓട്ടോ തകര്‍ത്തു


കാസര്‍കോട്: (www.evisionnews.in) നെല്ലിക്കുന്ന് കസബ കടപ്പുറം ഫിഷറീസ് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ കുടുംബത്തെ ഒരു സംഘം വിരട്ടിയോടിച്ചതായി പരാതി.കുടുംബമെത്തിയ ഓട്ടോ അടിച്ച് തകര്‍ത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു. 

അതേ സമയം കൂഡ്ലുവില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തക ജമീലയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കൂഡ്ലു പോളിംഗ് ബൂത്തിന് സമീപം നില്‍ക്കുമ്പോഴാണ് ഒരു സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പൊലീസ് നോക്കി നില്‍ക്കുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്ന് ജമീല ജില്ലാ പൊലീസ് സൂപ്രണ്ടിനോട് ഫോണില്‍ പരാതിപ്പെട്ടു.

keywords: nellikkunn-voter-assaulted-election

Post a Comment

0 Comments

Top Post Ad

Below Post Ad