കൊച്ചി (www.evisionnews.in): ജിഷ വധക്കേസ് അന്വേഷണ സംഘവും പോലീസ് കംപ്ലൈന്റ്‌സ് അതോറിറ്റിയും അധികാര അവകാശങ്ങളെ ചൊല്ലി ഏറ്റുമുട്ടല്‍ തുടങ്ങി. അന്വേഷണത്തില്‍ പോലീസ് വീഴ്ച്ചവരുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച്ചയുണ്ടായതായും പോലീസ് കംപ്ലൈന്റ്‌സ് അതോററ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് കുറ്റപ്പെടുത്തി.
ഐ.ജിയും എസ്.പിയും ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആരും ഹാജരായില്ല. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയെന്ന പരാതിയിലാണ് ഐ ജി ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്ക് അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന വിശദീകരമാണ് ഐ.ജി. മഹപാല്‍ യാദവ് നല്‍കിയത്. എന്നാല്‍, ഈ വിശദീകരണം അതോറിറ്റി തള്ളി. അടുത്ത മാസം രണ്ടിന് ഐ.ജി മുതല്‍ എസ്.ഐ. വരെയുള്ള ഉദ്യോഗസ്ഥര്‍ കമ്മീഷന് മുന്നില്‍ ഹാജരാകണമെന്നും അല്ലാത്തപക്ഷം ഇവര്‍ക്കെരിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.
Post a Comment
0 Comments