Type Here to Get Search Results !

Bottom Ad

ക്ഷേമ ഭവനത്തില്‍ ഇനി കാസിം അന്തിയുറങ്ങും.


കാസര്‍കോട്:(www.evisionnews.in) അപകടത്തില്‍ പെട്ട് കാല്‍ നഷ്ട്ടപ്പെട്ട് വികലാംഗനായി ജീവിതം തള്ളി നീക്കുന്ന മൊഗ്രാല്‍ കൊപ്പളം കടപ്പുറത്തെ കാസിമിന് ഇനി ക്ഷേമ ഭവനത്തില്‍ അന്തിയുറങ്ങാം, ഓട്ടോ റിക്ഷ ഓട്ടി മതാവും ഭാര്യയും മൂന്ന് കുട്ടികളുമടക്കുന്ന കാസിമിന്റെ കുടുംബപ്രയാസം മനസിലാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പള പഞ്ചായത്ത് പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച രണ്ട് ലക്ഷം രുപയോടെപ്പം ഖത്തര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ സഹായത്തോടെ ആറ് ലക്ഷം ചെലവയിച്ചാണ് വീട് പണിതിരിക്കുന്നത്, വീടിന്റെ താക്കോല്‍ ദാനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിഎച്ച് മുത്തലിബ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെംബര്‍ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം, ജില്ലാ സെക്രടറി പികെ അബ്ദുല്ല, മണ്ഡലം സെക്രടറി ഫെലിക്‌സ് ഡിസൂസ, മാധ്യമ പ്രവര്‍ത്തകന്‍ ഏബി കുട്ടിയാനം, അഷ്‌റഫ് ബായാര്‍, അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു, വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയില്‍ മൂസ സ്വാഗതവും ബിഎം ആരിഫ് നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad