Type Here to Get Search Results !

Bottom Ad

മോദിയും മന്ത്രിമാരും ഓലപ്പാമ്പ് കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കേണ്ട : എം.വി ഗോവിന്ദന്‍



കണ്ണൂര്‍ (www.evisionnews.in): സിപിഎമ്മിനെ തെരുവില്‍ നേരിടാന്‍ ആര്‍എസ്എസ് വളര്‍ന്നിട്ടില്ലെന്നും നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍. കതിരൂര്‍ കേസില്‍ ജാമ്യവ്യവസ്ഥ കഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരിലെത്തിയ പി ജയരാജന്റെ സ്വീകരണ യോഗത്തിലാണ് എംവി ഗോവിന്ദന്‍ മാഷിന്റെ പ്രതികരണം. കോടതിവിലക്കിന്റെ കാലാവധി കഴിഞ്ഞതോടെയാണ് പി. ജയരാജന്‍ കണ്ണൂരില്‍ പ്രവേശിച്ചത്. മനോജ് വധക്കേസില്‍ പി. ജയരാജന് ജാമ്യമനുവദിച്ചപ്പോള്‍ രണ്ടു മാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കുന്നത് സെഷന്‍സ് കോടതി വിലക്കിയിരുന്നു.

ഇന്ത്യയും പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎം മറക്കരുതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. കേരളത്തിലെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎമ്മിന്റെ അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി അക്രമങ്ങളാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തിന്റെ പാത സിപിഎം ഉടന്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad