കാസര്‍കോട്: (www.evisionnews.in)കേരളത്തെയാകെ ഞെട്ടിച്ച പെരുമ്പാവൂരിലെ ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ റാലി സംഘടിപ്പിച്ചു
യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നിന്ന് ആരംഭിച്ച റാലി വിദ്യാനഗറില്‍ സമാപിച്ചു. എം എസ് എഫ് ജില്ലാ സെക്രട്ടറി ഉസാം പള്ളങ്കോട് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ജില്ലാ സെക്രട്ടറി വൈ ഷാഖ് റാലിയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അഖില്‍ രാജ് ടി അധ്യക്ഷാ വഹിച്ചു. അഭിഷേക് സഖറിയാസ് സ്വാഗതം പറഞ്ഞു. അര്‍ജുന്‍ എസ്, അന്‍ജന, ഫായിസ്, കാരുണ്യ, ജോസ്മി, നിഖില്‍, ആതിര എന്നിവര്‍ പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കി.

Post a Comment
0 Comments