Type Here to Get Search Results !

Bottom Ad

തെങ്ങുകയറ്റ തൊഴിലാളി മരിച്ചത് കുത്തേറ്റ്; അസ്വാഭാവിക മരണം കൊലക്കേസായി


ഉദുമ: (www.evisionnews.in) ബാരയില്‍ തെങ്ങുകയറ്റ തൊഴിലാളി മരിച്ചത് കുത്തേറ്റാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതോടെ നേരത്തെ അസ്വാഭാവിക മരണത്തിനു രജിസ്റ്റര്‍ ചെയ്ത കേസ് കൊലപാതക കേസായി . മൈലാട്ടി, ബാര, അടുക്കത്തുബയല്‍, കാനത്തുംതിട്ട കോളനിയിലെ സി.സുന്ദരന്‍ (48) ആണ് ഇന്നലെ രാവിലെ മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.
ഏപ്രില്‍ 24ന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സുന്ദര വഴക്കിടുകയും ഇതിനിടയില്‍ കുത്തേല്‍ക്കുകയുമായിരുന്നു. ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും വീണാണ് പരിക്കേറ്റതെന്നും കേസു വേണ്ടെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ നിലഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ വെന്‍ലോക് ആശുപത്രിയിലേയ്ക്കു മാറ്റി. എട്ടു ദിവസത്തെ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച്ചയാണ് മരിച്ചത്.
വയറ്റില്‍ ആഴത്തിലുള്ള മുറിവേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.ചന്ദ്രാവതിയാണ് ഭാര്യ. സന്ധ്യ, സരതി, ശാലിനി, സന്തോഷ് മക്കളും മിനി, അബി, അശോകന്‍, വെങ്കിടേഷ് മരുമക്കളുമാണ്.
മേല്‍ബാരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ടുമാസം മുമ്പാണ് മരിച്ചത്. ഈ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് സമീപ പ്രദേശമായ കാനത്തുംതിട്ടയില്‍ സുന്ദരന്‍  കുത്തേറ്റു മരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad