Type Here to Get Search Results !

Bottom Ad

ജഡ്ജിമാരില്ല:കോടതികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.


കാസര്‍കോട്: (www.evisionnews.in) ജില്ലാ ജഡ്ജി ഉള്‍പ്പെടെ അഞ്ചു ന്യായാഥിപന്‍മാരുടെ തസ്തികകള്‍  ഒഴിഞ്ഞുകിടക്കുന്നതുമൂലം കോടതികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഒന്നാം  ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലകള്‍ കാഞ്ഞങ്ങാട് കോടതിയിലേക്കു മാറ്റിയതു കക്ഷികളെ വട്ടംകറക്കുന്നു. ജില്ലാ കുടുംബകോടതി ജഡ്ജിയെ രണ്ടുമാസം മുമ്പു സ്ഥലം മാറ്റിയതിന് പകരം നിയമനം നടക്കാത്തതു മൂലം കുടുംബകോടതി കേസുകളില്‍ തീര്‍പ്പു വൈകുന്ന നിലയാണ് കാസര്‍കോട് സി.ജെ.എമ്മിനെയും സ്ഥലം മാറ്റിയിട്ടു രണ്ടുമാസം കഴിഞ്ഞു. ആ ഒഴിവും നികത്തപ്പെടാതെ കിടക്കുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയെ സ്ഥലം മാറ്റുകയും. പകരം നിയമനം നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ചുമതല ഏറ്റിട്ടില്ല. അഡീ. ജില്ലാസെഷന്‍സ് കോടതി (2) ജഡ്ജി മൂന്നാഴ്ച മുമ്പു സ്ഥലം മാറി. ആ തസ്തികയും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നു.

ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനെ കണ്ണൂരിലേക്കു സ്ഥലം മാറ്റി.എന്നാല്‍ പകരം നിയമനം നടത്തിയിട്ടില്ല ഈ കോടതിയിലെ കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് ബദിയഡുക്ക, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലെ കേസുകള്‍ അഡീ. മുന്‍സിപ്പല്‍ കോടതിയിലേക്കു മാറ്റിയിരുന്നു. അതേ സമയം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെയും അഡീഷണല്‍ മുന്‍സിഫ് കോടതിയുടെയും ചുമതല ഈ കോടതിയാണ് നിര്‍വഹിക്കുന്നത്. ഇപ്പോള്‍ മുന്‍സിഫിന് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെയും അഡീഷണല്‍ മുന്‍സിഫ് കോടതിയുടെയും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയും കേസുകളുടെ അധിക ചുമതല ആയിട്ടുണ്ട്. ഇതു കോടതി പ്രവര്‍ത്തനത്തെയാകെ ദുഷ്‌കരമാക്കി ബാധിക്കുന്നു.
കാസര്‍കോട്, വിദ്യാനഗര്‍, ബേഡകം, ആദൂര്‍, ട്രാഫിക്ക് പൊലീസ് സ്റ്റേഷനുകളിലേയും നാല് എക്‌സൈസ് റേഞ്ച് ഓഫീസുകളിലേയും എസ്.എം.എസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെയും കേസുകള്‍ പരിഗണിക്കുന്നതു ഒന്നാം ക്ലാസ് കോടതിയാണ്. ഇതിനു പുറമെ ജുവനൈല്‍ കോടതിയുടെ ചുമതലയും ഫസ്റ്റ് ക്ലാസ് കോടതിക്കാണ്. ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഇല്ലാത്തതിനാല്‍ ഈ കോടതിയുടെ ചാര്‍ജ്ജ് കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് കോടതിയിലേക്കു മാറ്റിയിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad