കാസര്‍കോട്: (www.evisionnews.in) കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പയ്യന്നൂര്‍ സ്വദേശി അറസ്റ്റില്‍.പയ്യന്നൂര്‍ വെള്ളൂരിലെ അബ്ദുള്‍ സലാമിനെയാണ് കോഴിക്കോട് റെയില്‍വെ എസ് ഐ വി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
കോഴിക്കോട് കോയറോഡിലെ മുനീബിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. റെയില്‍വെ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഫോം പൂരിപ്പിക്കുന്നതിനിടയിലാണ് മുനീബിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നത്. പ്ലാറ്റ് ഫോമിലെ സി സി ടി വി ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ വരുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ കാണാതാവുന്നത് പതിവായതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Post a Comment
0 Comments