തളങ്കര: (www.evisionnews.in)മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കദാമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ കൗമാര പ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'തര്‍ബിയ ' അവധിക്കാല ക്യാമ്പ് വിജയകരമായി സമാപിച്ചു. ക്യാമ്പില്‍ സംബന്ധിച്ച മുപ്പതോളം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഖുര്‍ആന്‍ പാരായണം, ഹദീസ് പഠനം, ശീലങ്ങള്‍, സ്വഭാവങ്ങള്‍, വായന, എഴുത്ത്, കര്‍മ്മശാസ്ത്രം തുടങ്ങി വിവിധ മേഖലകള്‍ തിരിച്ചായിരുന്നു ക്ലാസുകള്‍. ഇബ്രാഹിം ഹുദവി ബെളിഞ്ചം, മന്‍സൂര്‍ ഹുദവി മുള്ളേരിയ, നൗഫല്‍ ഹുദവി മല്ലം, സ്വാദിഖ് ഹുദവി ആലംപാടി, അബ്ദുനാഫി ഹുദവി അങ്കോല, ലുഖ്മാനുല്‍ ഹകീം, ബാസിത് ദേളി, റാശിദ് നീലേശ്വരം എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
keywords :imama-mdia-thalangara-camp

Post a Comment
0 Comments