Type Here to Get Search Results !

Bottom Ad

നിരോധനാജ്ഞ രാത്രി പത്ത് വരെ കടതുറക്കാമെന്ന് ജില്ലാ കലക്ടര്‍



കാസര്‍കോട് (www.evisionnews.in): നിരോധനാജ്ഞ നിലവിലുള്ള കാസര്‍കോട്ട് രാത്രി 10 മണി വരെ കടതുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തിരുവനന്തപുരത്തുള്ള ജില്ലാ കലക്ടറുമായി വ്യാപാരി നേതാക്കള്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഈ ഉറപ്പ് കിട്ടിയതെന്ന് സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ് അറിയിച്ചു. 

അതിനിടെ നിരോധനാജ്ഞയുടെ പേരില്‍ പോലീസ് നടത്തുന്ന കടയടപ്പിക്കല്‍ നടപടി സംബന്ധിച്ച് ജില്ലാ കലക്ടറും പോലീസ് നേതൃത്വവും രണ്ടു തട്ടിലാണെന്ന് പുറത്തുവന്നു. രാവിലെ ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസനെ സന്ദര്‍ശിച്ച വ്യാപാരി നേതാക്കളോട് കലക്ടറുടെ ഉത്തരവ് പ്രകാരമാണ് തിങ്കളാഴ്ച രാത്രി കടയടപ്പിച്ചതെന്നും അത് വ്യാഴാഴ്ച വരെ തുടരുമെന്നും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാപാരി നേതാക്കള്‍ കലക്ടറേറ്റിലെത്തിയത്. കലക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ എഡിഎമ്മുമായി വിഷയം ചര്‍ച്ച ചെയ്ത് തലസ്ഥാനത്തുള്ള കലക്ടറുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. 

നിരോധനാഴജ്ഞയുടെ പേരില്‍ ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് നീതീകരിക്കാനാവില്ല. മുന്‍ കലക്ടര്‍ രാത്രി 12 വരെയെങ്കില്‍ കടകമ്പോളങ്ങള്‍ തുറന്നിട്ട് നഗരജീവിതം സജീവതയോടെ നിലനിര്‍ത്തണമെന്ന പക്ഷക്കാനായിരുന്നു. ഇതാണ് ജില്ലാ പോലീസ് ചീഫ് ഇപ്പോള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും വ്യാപാരി നേതാക്കള്‍ കുറ്റപ്പെടുത്തി. വ്യാപാരി നേതാക്കളായ എകെ മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് ഷരീഫ്, കെ നാഗേഷ് ഷെട്ടി, സി.ആര്‍ സല്‍മാന്‍, അഷ്‌റഫ് നാല്‍ത്തടുക്ക, അന്‍വര്‍ ചോക്ലേറ്റ്, ചെമ്മു സ്‌പോട്ട്‌ലൈറ്റ്, ഹനീഫ് സാല്‍കിന്‍ എന്നിവരും ജില്ലാ ഭരണാധികളെ കാണാനെത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad