കാസര്‍കോട്: അണങ്കൂര്‍ കൊല്ലമ്പാടി റോഡിലെ ഓവുചാല്‍ നിര്‍മ്മാണത്തില്‍ കൃത്രിമമുണ്ടെന്നാരോപിച്ച് കരാറുകാരനെ നാട്ടുകാര്‍ തടഞ്ഞു .മൂന്നുമാസം മുമ്പാണ് 125 മീറ്റര്‍ ഓവുചാല്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ പണി കരാറുകാരന്‍ തുടങ്ങിയത്. പണി ഇപ്പോള്‍ പാതിവഴിയിലാണ് . 60 സെ.മി താഴ്ത്തി മണ്ണെടുത്തശേഷമാണ് കോണ്‍ക്രീറ്റ് ചെയ്യേണ്ടതെന്നാണ് വ്യവസ്ഥയെന്നും എന്നാല്‍ 13 സെ.മി താഴ്ചയില്‍ മണ്ണെടുത്ത് കൃത്രിമം നടത്താനായിരുന്നു നീക്കം. മുനിസിപ്പല്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് കൃത്രിമം നടന്നത്. ഇതിനെതിരെ നാട്ടുകാര്‍ വിജിലന്‍സിനു പരാതിനല്‍കിയിരുന്നു. അതിനിടയില്‍ പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ എത്തിയപ്പോഴാണ് രോഷാകുലരായ നാട്ടുകാര്‍ അയാളെ തടഞ്ഞുവെച്ചത്.
Keyword-drinage-stoped-Anangoor

Post a Comment
0 Comments