Type Here to Get Search Results !

Bottom Ad

വാഴക്കോട്ട് ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് കെട്ടിത്തൂങ്ങിമരിച്ചു.


കാഞ്ഞങ്ങാട്: (www.evisionnews.in) വാഴക്കോട്ട് ഭാര്യയെ വെട്ടിക്കൊന്ന് ഒൡില്‍ പോയ ഭര്‍ത്താവിന്റെ ജഡം മരത്തില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക കൊളം സ്വദേശിനി ലക്ഷ്മി (55) യെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവ് ഗംഗാധരന്റെ മൃതദേഹമാണ് പോലീസിന്റെ തിരച്ചിലിനിടയില്‍ കോടോം- ബേളൂര്‍ പഞ്ചായത്തിലെ ഇരിയക്ക് സമീപം ലാലൂരിലെ മുത്തപ്പന്‍ ക്ഷേത്ര പരിസരത്തെ മരക്കൊമ്പില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് കൊല നടന്നത്. മകള്‍ ഗായത്രിയോതൊപ്പം വാഴക്കോട്ടെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു ലക്ഷ്മിയും ഗംഗാധരനും. കൊലയ്ക്ക് ശേഷം പ്രതി സമീപത്തെ കള്ള് ഷാപ്പില്‍ ചെന്ന് മദ്യപിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കിയാണ് സ്ഥലം വിട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad