ബന്തടുക്ക: (www.evisionnews.in) യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാണിമൂല, മൊട്ട, പനക്കുണ്ടിലെ സതീശ (27)നെയാണ് പൊലീസ് തിരയുന്നത്. ഇയാള്‍ സുള്ള്യയിലേയ്ക്കു കടന്നിരിക്കാമെന്നാണ് പൊലീസിന്റെ സംശയം.
ഏപ്രില്‍ 24ന് രാത്രിയില്‍ ആണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ മദ്യലഹരിയിലെത്തിയ സതീശന്‍ ഭാര്യ സുമിത്ര (26)യോട് പണം ആവശ്യപ്പെട്ടുവത്രേ.പണം നല്‍കാന്‍ കഴിയില്ലെന്നു പറഞ്ഞപ്പോള്‍ പ്രകോപിതനായ സതീശന്‍ വീട്ടിനു അകത്തു സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് പെയിന്റു ചെയ്യുന്ന ബ്രഷില്‍ ഒഴിച്ച ശേഷം സുമിത്രയുടെ മുഖത്തേയ്ക്ക് കുടയുകയായിരുന്നു. മുഖവും കണ്ണും പുകഞ്ഞ് സുമിത്ര നിലവിളിക്കുന്നതു കേട്ട് മാതാവ് പുഷ്പ എത്തുന്നതിനിടയില്‍ സതീശന്‍ വീട്ടില്‍ നിന്നു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ സുമിത്രയെ കാസര്‍കോട്ടെയും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചു. വിശദമായ പരിശോധനയില്‍ സുമിത്രയുടെ ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.
Post a Comment
0 Comments