കാസര്‍കോട്: (www.evisionnews.in) നാലര വയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമം. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.ഉത്തര്‍പ്രദേശ്, കേരാടി, ബെല്‍റാംപൂര്‍ സ്വദേശി റംസാന്‍ അലി (25)യാണ് കാസര്‍കോട് പൊലീസിന്റെ പിടിയിലായത്.പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ എരിയാലിലെ ഒരു ക്വട്ടേഴ്‌സിലാണ് താമസം. കഴിഞ്ഞ ദിവസം ക്വാര്‍ട്ടേഴ്‌സിലെത്തിയ പെണ്‍കുട്ടിയെ ടി വി കാണിച്ചുകൊടുക്കുകയും അതില്‍ കാണുന്നതു പോലെ ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം മാതാവിനെ അറിയിച്ചു. ഉടന്‍ തന്നെ മാതാവ് ചൈല്‍ഡ് ലൈനിനെ അറിയിക്കുയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മൊഴിയെടുത്തതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പെയിന്റിംഗ് തൊഴിലാളിയായ റംസാന്‍ അലി കുടുംബസമേതമാണ് എരിയാലില്‍ താമസം.പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ക്രൂരമായി അരുംകൊല ചെയ്യപ്പെട്ട സംഭവത്തില്‍ സംസ്ഥാനം ഞെട്ടിത്തരിച്ചു നില്‍ക്കുന്നതിനിടയിലാണ് കാസര്‍കോട്ടെ ഞെട്ടിച്ച ഈ സംഭവം.
Post a Comment
0 Comments