Type Here to Get Search Results !

Bottom Ad

ബസില്‍ വീണ്ടും കവര്‍ച്ച; യുവതിയുടെ 4 പവനും 9000 രൂപയും കവര്‍ന്നു


കുമ്പള: (www.evsionnews.in) ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നു നാലു പവന്‍ സ്വര്‍ണ്ണവും 9000 രൂപയും കവര്‍ന്നു. കര്‍ണ്ണാടക, കോണാജെയില്‍ നിന്നു കുമ്പളയിലെ ബന്ധുവീട്ടിലേയ്ക്കു വരികയായിരുന്ന ശശികല യുടെ സ്വര്‍ണ്ണവും പണവുമാണ് നഷ്ടമായത്.
കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായിരുന്നു. കുമ്പളയില്‍ ബസിറങ്ങിയപ്പോഴാണ് വാനിറ്റി ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും സിബ്ബ് തുറന്നു കൈക്കലാക്കിയതായി മനസ്സിലായതെന്നു ശശികല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 
നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ് ഇന്നലെ ഉണ്ടായത്. ഈ മാസം രണ്ടിനു കുമ്പളയിലേയ്ക്കുള്ള ബസ് യാത്രക്കിടയില്‍ പെര്‍ദ്ദണെ യ്ക്കു സമീപത്തെ ശ്രീജയുടെ 4 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയുമാണ് നഷ്ടമായത്. ബാഗ് ബ്ലേഡ് കൊണ്ട് കീറിമുറിച്ചായിരുന്നു കവര്‍ച്ച. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മറ്റൊരു ബസ് യാത്രക്കാരിയുടെ  പണവും സ്വര്‍ണ്ണവും നഷ്ടമായത്.
keyword-bag-theft

Post a Comment

0 Comments

Top Post Ad

Below Post Ad