നീലേശ്വരം: (www.evisionnews.in) ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ചായ്യോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മികച്ച വിജയം. 236 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 228 പേരും വിജയിച്ചു. 96.61%. സയന്‍സില്‍ നൂറ് ശതമാനമാണ് വിജയം. 118 കുട്ടികളാണ് സയന്‍സില്‍ പരീക്ഷയെഴുതിയത്. പതിനാറ് പേര്‍ക്ക് മുഴുവന്‍ എ പ്ലസും ലഭിച്ചു. ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളില്‍ 59 കുട്ടികള്‍ വീതം പരീക്ഷയെഴുതിയതില്‍ 55 പേര്‍ വീതം വിജയിച്ചു. ഇരു വിഭാഗത്തിലും 93.2 ശതമാനമാണ് വിജയം. കോമേഴ്‌സില്‍ രണ്ട് കുട്ടികള്‍ മുഴുവന്‍ എ പ്ലസും കരസ്ഥമാക്കി.
keyword: ghss-nileshwar-chayoth-winners

Post a Comment
0 Comments