എരിയാൽ:(www.evisionnews.in) കേരളം നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ചൂടിലമരുമ്പോൾ എരിയാൽ ക്രിക്കറ്റ് ചൂടിലാണ് എരിയാലിലെ അണ്ടർ ആം കളിക്കാരെ 10 ഫ്രാഞ്ചസിയുടെ കീഴിൽ അണി നിരത്തി 10 ടീമുകളാക്കി ലീഗ് അടിസ്ഥാനത്തിൽ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം വീറും വാശിയും കൊണ്ട് ശ്രദ്ദേയമായ ലേലത്തിലൂടെയാണ് ടിമിനെ സജ്ജമാക്കിയത്
എരിയാൽ യൂത്ത് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന മത്സരം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും
വിജയികൾക്ക് ട്രോഫിക്ക് പുറമെ യഥാക്രമം 25000, 15000, എന്നിങ്ങനെ ക്യാഷ് അവാർഡും നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകും
സ്പൈക് ഫൈറ്റേഴ്സ്, ഒഫണ്ടേർസ്സ്, ചെമ്മു വാരിയേർസ്സ്, കരിബീൻസ്, എച്ച് അറ്റാക്ക്, 7 ഹിറ്റേർസ്സ്, ടക്കർ ലയൺസ്, ബോൾ ബന്നേർസ്സ്, ടീം ഔട്ട് സൈഡേർസ്സ്, റീയൽ ചാമ്പ്യൻസ് എന്നീ 10 ടീമുകളാണ് ടൂർണ്ണമെന്റിൽ മാറ്റുരക്കുന്നത്
ടീം മാനേജ്മെന്റുകൾ അവരുടെ ടീമിന്റെ പ്രചരണത്തിനായി എരിയാൽ ടൗണിൽ കൂറ്റൽ ഫ്ലക്സുകളും സ്ഥാപിച്ചിരിക്കുകയാണ് ടൂർണ്ണമെന്റിന്റെ മുന്നോടിയായി വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് ബാന്റ് മേളയുടെ അകമ്പടിയോടെ വിളംബര ജാഥയും ഉണ്ടായിരിക്കും
.

Post a Comment
0 Comments