
കാസർഗോഡ് (www.evisionnews.in)
ഈ മാസം ഏഴ് വരെ സംസ്ഥാനത്തുടനീളം വൈദ്യുതി സുരക്ഷാവാരാചരണം നടത്തുകയാണ്. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും സംയുക്തമായി വിവിധ പരിപാടികളോടെയാണ് ഈ പരിപാടി നടത്തുന്നത്. വൈദ്യുതി ഉപകരണങ്ങളില്‍ നിന്നും വീട്ടുപകരണങ്ങളില്‍ നിന്നും ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്റെ നേതൃത്വത്തില്‍ റോഡുഷോയും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.
കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിസരത്തു നിന്നാരംഭിച്ച റോഡ് ഷോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആസാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന പൊതുയോഗം കാസര്‍കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി സുരേന്ദ്ര അധ്യക്ഷത വഹിച്ചു. ചെര്‍ക്കള സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ജയകൃഷ്ണന്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. പരിപാടിക്ക് കാസര്‍കോട് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി നാഗരാജ ഭട്ട് സ്വാഗതവും വോര്‍ക്കാടി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി പി നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
key words;electrcity-ksd-roadshow
Post a Comment
0 Comments