കാഞ്ഞങ്ങാട്: (www.evisionnews.in) അമ്പതുകാരിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കാണാതായി അമ്പലത്തറ പോലീസ് പരിധിയില്‍ മടിക്കൈ പഞ്ചായത്തിലെ വാഴക്കോട് വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.
ബേഡഡുക്ക കൊളം സ്വദേശിനി ലക്ഷ്മി (55) യാണ് മരിച്ചത്. ഭര്‍ത്താവ് ഗംഗാധരനേയാണ് കാണാതായത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. ഗംഗാധരന്‍ കൂലിത്തൊഴിലാളിയാണ്.
കഴിഞ്ഞ ഒരുമാസമായി ലക്ഷ്മിയും ഗംഗാധരനും മകള്‍ ഗായത്രിക്കൊപ്പം വാഴക്കോട്ടെ വാടക വീട്ടിലായിരുന്നു താമസം. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
Post a Comment
0 Comments