തിരുവനന്തപുരം : (www.evisionnews.in) നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച സംസ്ഥാനത്തെ 80 കേന്ദ്രങ്ങളിലായി നടക്കും. 140 മണ്ഡലത്തിലെയും വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ ആരംഭിക്കും. 15 മിനിറ്റിനുള്ളില്‍ ആദ്യസൂചന ലഭിക്കും. ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരികളുടേതടക്കം 15 മേശ ഉണ്ടാകും. ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി 30 മിനിറ്റിനുശേഷം മറ്റ് മേശകളില്‍ വോട്ടിങ് യന്ത്രങ്ങളിലും വോട്ട് എണ്ണും.
വ്യാഴാഴ്ച രാവിലെ 7.30നുശേഷം സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. മുഖ്യതെരഞ്ഞെടുപ്പു കമീഷണറുടെ വെബ്‌സൈറ്റില്‍ www.ceo.kerala.gov.in ഫലം ലഭ്യമാക്കും.
keyword-election-result-2016
Post a Comment
0 Comments