Type Here to Get Search Results !

Bottom Ad

പ്രചാരണം സമാപനത്തിലേക്ക്; കലാശകൊട്ട് നാളെ

evisionnews

കാസര്‍കോട്: (www.evisionnews.in)ആവേശം തിരയിളക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം കൊട്ടിക്കലാശത്തിലേക്ക്്. കത്തിക്കയറുന്ന ചൂടിനെ വകവെക്കാതെ മണ്ഡല പര്യടനങ്ങളില്‍ രാപകല്‍ മുഴുകിയ സ്ഥാനാര്‍ത്ഥികള്‍ നാടിന്റെയും നാട്ടുകാരുടെയും ഓമനകളായി മാറി. പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും റോഡ് ഷോകളിലും ജനസഞ്ചമാണ് തടിച്ചുകൂടിയത്. പ്രചാരണവേദികളില്‍ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കാനെത്തിയത് ആവേശം ഒന്നുകൂടി ഇരട്ടിപ്പിച്ചു. പ്രചാരണത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനം. സ്ഥാനാര്‍ത്ഥികളുടെ അനക്കങ്ങളും അടക്കങ്ങളും ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പുകളിലൂടെയും പൊതുജനങ്ങളിലെത്തിച്ച് ആവേശം നിറച്ചു. കന്നിവോട്ടര്‍മാരോടൊപ്പം മുതിര്‍ന്ന നേതാക്കള്‍ നടത്തിയ സൗഹൃദ സദസുകളും ശ്രദ്ധേയമായി. 

ഒന്നരമാസത്തോളമായി തുടരുന്ന പ്രചാരണത്തിന് ശനിയാഴ്ച വൈകിട്ടോടെ സമാപനമാകും. പിന്നീടുളള അവസാന മണിക്കൂറുകളില്‍ നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലായിരിക്കും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. വൈകിട്ട് അഞ്ചു മണി വരെയാണ് പ്രചാരണത്തിന് അനുമതി. അഞ്ച് മണിക്ക് ശേഷം യാതൊരുവിധ ശബ്ദ കോലാഹലങ്ങളും പാടില്ലെ ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് അറിയിച്ചു. 

കാസര്‍കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിന്റെ പ്രചാരണ പരിപാടി വൈകിട്ട് നാല് മണിക്ക്് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തും മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍്ത്ഥി പി.ബി അബ്ദുല്‍ റസാഖിന്റെ പ്രചാരണ പരിപാടികള്‍ മൂന്നു മണിക്ക് ഉപ്പളയിലും കൊട്ടിക്കലാശത്തോടെ സമാപിക്കും. ഉദുമ മണ്ഡലം യു.ഡി.എഫ്്് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ പ്രചാരണ പരിപാടികള്‍ക്ക്്് ബേക്കലിലും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കെ.പി കുഞ്ഞിക്കണ്ണന്റെ പര്യടനത്തിന് തൃക്കരിപ്പൂര്‍ ടൗണിലും കാഞ്ഞങ്ങാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധന്യസുരേഷിന്റെ പര്യടന പരിപാടികള്‍ക്ക് കാഞ്ഞങ്ങാട്ടും പരിസമാപ്തിയാകും. 
എന്‍ ഡി എ കാസറകോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണം സമാപനം വെകുന്നേരം 3.00 മണിക്ക് മുള്ളേരിയ ടൗണില്‍ നടക്കും

keywords : kasaragod-election-final-satudy-new-busstand

Post a Comment

0 Comments

Top Post Ad

Below Post Ad