കാസര്‍കോട്.(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് 16 ന് നടക്കുന്ന വോട്ടെടുപ്പിന് നിയമിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി നാളെ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. 9, 10 തീയതികളിലും പരിശീലനം നടക്കും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ക്ക് കാസര്‍കോട് ഗവ. കോളേജിലുമാണ് പരിശീലനം നല്‍കുന്നത്. ഈ രണ്ട് സെന്ററുകളിലും പോസ്റ്റല്‍ ബാലറ്റുകള്‍ക്കുളള അപേക്ഷ സ്വീകരിക്കുന്നതിനും ബാലറ്റ് സ്വീകരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഉദ്യോഗസ്ഥര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും നിയമന ഉത്തരവും സഹിതം ബാലറ്റ് കൈപ്പറ്റേണ്ടതാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു.

Post a Comment
0 Comments