Type Here to Get Search Results !

Bottom Ad

സി.പി.എം. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിയത് രാജ്യസഭാ സീറ്റിനുവേണ്ടി: ശ്രീപത്മനാഭന്‍

കുണ്ടംകുഴി(www.evisionnews.in)മുപ്പത്തിനാലു വര്‍ഷം പശ്ചിമബംഗാള്‍ ഭരിച്ച സി.പി.എം. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിയത് സീതാറാം യെച്ചൂരിയ്ക്ക് ഒരു രാജ്യസഭാ സീറ്റിനുവേണ്ടിയാണെന്ന്ബി.ജെ.പി. കോഴിക്കോട് ജില്ലാ സെക്രട്ടറി എന്‍.വി. ശ്രീപത്മനാഭന്‍അഭിപ്രായപ്പെട്ടു. ബി.ജെ.പി ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റി കുണ്ടംകുഴിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ചര്‍ച്ചചെയ്യേണ്ട പ്രാദേശികപ്രശ്നങ്ങളായ കുടിവെള്ളം, ഗതാഗതസൌകര്യങ്ങളുടെ അപര്യാപ്തത, അഴിമതി, അക്രമം എന്നിവ ഇരുമുന്നണികളും മനഃപൂര്‍വ്വം ഒഴിവാക്കുകയാണ്. ഇരുമുന്നണികളും ബംഗാളിലേതുപോലെ കേരളത്തിലും സഖ്യത്തിലാണ്. പശ്ചിമബംഗാള്‍ ഒരുപാടുവര്‍ഷങ്ങള്‍ ഭരിച്ച് ആ നാടിനെ പടുകുഴിയിലേക്ക് തള്ളിയിട്ടതുപോലെ കേരളത്തെയും ശരിയാക്കുമെന്നാണോ സി.പി.എം പറയുന്നത്?
51 വെട്ടുകള്‍കൊണ്ട് ടി.പി.ചന്ദ്രശേഖരനെ കൊന്നപോലെ കേരളത്തിലെ രാഷ്ട്രീയ എതിരാളികളെ "ശരിയാക്കണമെന്നാണോ ?" കേരളത്തില്‍ സി.പി.എം. അധികാരത്തില്‍ വരുമെന്നു വിചാരിച്ച് കേരളത്തിലെ സാധാരണക്കാരുടെ ഇടനെഞ്ചില്‍ തീയാളുകയാണ്. സോളാര്‍ കേരളത്തില്‍ അശ്ലീലമാണെങ്കില്‍ ഗുജറാത്തില്‍ അത് ഐശ്വര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എന്‍.ഡി.എ. മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.കെ. ശ്രീകാന്ത്, സംസ്ഥാന വൈ. പ്രസിഡന്‍റ് പ്രമീളാ സി. നായിക്, ജില്ലാ വൈ.പ്രസിഡന്‍റ് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡന്‍റ് കുഞ്ഞിരാമന്‍ പുല്ലൂര്‍, മണ്ഡലം ജന. സെക്രട്ടറി എന്‍.ബാബുരാജ് പരവനടുക്കം, മണ്ഡലം ട്രഷറര്‍ ഇടപ്പണി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സദാശിവന്‍ ചേരിപ്പാടി (ബി.ജെ.പി. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്‍റ്) അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. പഞ്ചായത്ത് സെകട്ടറി ഹരീഷ് കരിപ്പാടകം സ്വാഗതംപറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad