കാസര്‍കോട്:(www.evisionnews.in) തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വോട്ടര്‍മാരോട് നന്ദി പറയുന്നതിന് വേണ്ടി നടത്തിയ പര്യടനത്തില്‍ പങ്കെടുത്ത ഇ ചന്ദ്രശേഖരന്‍ എം എല്‍ എയേയും എല്‍ ഡി എഫ് നേതാക്കളെയും മാവുങ്കാലില്‍ വച്ച് അക്രമിച്ച നടപടിയെ ന്യായീകരിച്ച ബി ജെ പി ജില്ലാ പ്രസിഡണ്ടിന്റെ സമീപനം ജനാതിപത്യ നിഷേധത്തിന്റേതാണെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ആദ്യ ദിവസം അക്രമത്തില്‍ ബി ജെപിക്ക് പങ്കിലെന്ന് പറഞ്ഞവര്‍ രണ്ടാം ദിവസം വാര്‍ത്താസമ്മേളനം നടത്തി അക്രമത്തെ ന്യായീകരിക്കുകയാണുണ്ടായത്. എം എല്‍ എയേയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളെയും അക്രമിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടയിലും അക്രമത്തെ ന്യായീകരിക്കുകയാണ് ബി ജെ പി. വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനുള്ള പര്യടനം മാവുങ്കാലില്‍ എത്തുമ്പോള്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല. ഇ ചന്ദ്രശേഖരന്‍ എം എല്‍എ ഉള്‍പ്പെടെയുള്ളവര്‍ നിരോധനാജ്ഞ ലംഘിച്ചുവെന്ന് പറയുന്ന ബി ജെ പി നേതൃത്വം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സമയവും മാവുങ്കാലില്‍ അക്രമം നടന്ന സമയവും പഠിക്കണം. നിരോധനാജ്ഞ ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാനും നടപടി സ്വീകരിക്കാനും ഇവിടെ പൊലീസും സംവിധാനവും നിലവിലിരിക്കെ ബി ജെ പിക്ക് നിയമം കൈയ്യിലെടുക്കാന് ആരാണ് അധികാരം നല്‍കിയത്. കേന്ദ്ര ഭരണം തങ്ങളുടെ കൈയ്യിലാണെന്ന അഹന്തയും ധാര്‍ഷ്ട്യവും നിറഞ്ഞ സമീപനമാണ് ബി ജെ പി ജില്ലാ പ്രസിഡണ്ടിന്റെ പ്രസ്താവനയില്‍ ഉടനീളം കാണുന്നത്. എം എല്‍ എയും എല്‍ ഡി എഫ് നേതാക്കളും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിട്ട് മാവുങ്കാലില്‍ എം എല്‍ എ അക്രമിക്കപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന ബി ജെ പി ജില്ലാപ്രസിഡണ്ടിന്റെ പ്രസ്താവന ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും. സ്ഥാനാര്‍ത്ഥിയെ അടിക്കെടാ എന്ന് പറഞ്ഞ് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടും വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റെന്ന തരംതാണ പ്രചരണങ്ങളാണ് ബി ജെ പി നടത്തുന്നത്. എം എല്‍ എ എന്ന നിലയില്‍ അഞ്ച് വര്‍ഷക്കാലം ഇ ചന്ദ്രശേഖരന്‍ നടത്തിയ ജനകീയ ഇടപെടലുകളും വികസന പ്രവര്‍ത്തനങ്ങളും കൊണ്ട് ബി ജെ പി കേന്ദ്രങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വോട്ട് ലഭിച്ചതിലുള്ള ജാള്യത മറച്ചുപിടിക്കാനാണ് ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ ബി ജെ പി നടത്തുന്നത്. സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന എം എല്‍ എയെ അഹങ്കാരിയെന്ന് പറയാന്‍ ബി ജെ പി ക്ക് മാത്രമേ സാധിക്കുവെന്നും സി പി ഐ ജില്ലാ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബി ജെ പി ജില്ലാ പ്രസിഡണ്ട് ആക്രമണത്തെ ന്യായികരിക്കുന്നു.സി പി ഐ
14:32:00
0

Post a Comment
0 Comments