തിരുവനന്തപുരം: (www.evisionnews.in) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വില കുറഞ്ഞ രാഷട്രീയ തന്ത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രധാനമന്ത്രിയെ പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ആള്‍ ഇത്തരം നിലവാരമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നു. അന്വേഷണത്തില്‍ ഇടപെടില്ലന്ന ഹൈക്കോടതിയുടെ നിലപാട് കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നത് വ്യക്തമാക്കുന്നു. ഇതെല്ലാം മറച്ചുവച്ച് കൊണ്ട് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായെന്നും ചെന്നിത്തല പറഞ്ഞു. ജിഷ കൊല്ലപ്പെട്ടിട്ട് ഇവിടുത്തെ സര്‍ക്കാര്‍ കണ്ണു തുറന്നോയെന്നു മോദി ചോദിച്ചിരുന്നു.
keywords: modi-prime-minister-price-less-statement-says-chennithala
Post a Comment
0 Comments