Type Here to Get Search Results !

Bottom Ad

ഡോ. എ എ അമീന്‍ തളങ്കരയിലും കടപ്പുറത്തും പര്യടനം നടത്തി


കാസര്‍കോട്:  (www.evisionnews.in) ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍ കാസര്‍കോട് നഗരപരിധിയിലെയും ചെങ്കള പഞ്ചായത്തിലേയും വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. രാവിലെ തളങ്കരയില്‍ കീഴൂര്‍-മംഗളൂരു സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവിയെ ഖാസിലൈനിലെ വീട്ടിലെത്തി ആശീര്‍വാദം തേടി. തുടര്‍ന്ന് തളങ്കര കാനക്കോട് തറവാട് ദഖീറത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാലിക് ദീനാര്‍ യതീം ഖാന, വിമിന്‍സ് കോളേജ്, താലൂക്ക് ഓഫീസ് സമുച്ചയത്തിലെ ഓഫീസുകള്‍, കെ എസ് ആര്‍ ടി സി ഡിപ്പോ, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിലും ഉച്ചക്ക് നായന്‍മാര്‍മൂലയിലും വോട്ട് അഭ്യര്‍ത്ഥിച്ചെത്തി. നെല്ലിക്കട്ട തെയ്യസ്ഥാനത്തും വൈകിട്ട് നെല്ലിക്കുന്ന് കടപ്പുറത്തെ മത്സ്യത്തൊഴിലാളി മേഖലയിലും ഡോ. അമീന്‍ സന്ദര്‍ശനം നടത്തി. 

keywords: dr-aa-ameen-ldf-inl-kasaragod-candidate-visiting

Post a Comment

0 Comments

Top Post Ad

Below Post Ad