Type Here to Get Search Results !

Bottom Ad

അനുമതിയില്ലാതെ പത്രപരസ്യം : സ്ഥാനാത്ഥികള്‍ക്ക് നോട്ടിസ് അയക്കും


കാസര്‍കോട്: (www.evisionnews.in) പരസ്യപ്രചാരണ സമയപരിധി കഴിഞ്ഞശേഷം അനുമതിയില്ലാതെ പത്ര പരസ്യം നല്‍കിയതിന് കാസര്‍ഗോഡ് മണ്ഡലം സ്ഥാനാത്ഥികളായ എന്‍ എ നെല്ലിക്കുന്നു, ഡോ എ എ അമീന്‍, ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. കെ ശ്രീകാന്ത് എന്നിവര്‍ക്ക് നോട്ടീസ് നല്‍കാന്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. പരസ്യ പ്രചാരണ സമയ പരിധി കഴിഞ്ഞശേഷം രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ മുന്‍കൂര്‍ അനുമതിയില്ലാതെ പത്ര പരസ്യം നല്‍കരുത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഇങ്ങനെ വരുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
      യോഗത്തില്‍ സമിതി മെമ്പര്‍സെക്രട്ടറി കെ ടി ശേഖര്‍ അംഗങ്ങളായ ഇ പി രാജമോഹന്‍ ,എ സീതാരാമന്‍, ഫ്രോഫ.. വി ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.


Keyword-Paper-Advrt-notice

Post a Comment

0 Comments

Top Post Ad

Below Post Ad