Type Here to Get Search Results !

Bottom Ad

കൊട്ടിക്കലാശം കഴിഞ്ഞു, ഇനി നിശബ്ദ പ്രചാരണം


കാസർഗോഡ്‌ : (www.evisionnews.in) നാടിളക്കിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ തളര്‍ന്ന സ്‌ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്ന്‌ വൈകുന്നേരത്തോടെ നിശബ്‌ദ പ്രചരണ പ്രവര്‍ത്തങ്ങള്‍ക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കും. നേര്‍ക്കു നേര്‍ ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക്‌ ഇനി സ്വകാര്യ സംഭാഷണങ്ങളില്‍ വിജയങ്ങളാകും. ഓരോ പ്രദേശത്തുമുള്ള ബന്ധുബലവും, അകന്ന ബന്ധുത്വവും ജാതിയുമൊക്കെ സ്‌ഥനാര്‍ഥികളുടെ ജയ പരാജയങ്ങളെ സ്വാധീനിക്കുന്ന നിര്‍ണ്ണായ ഘടകങ്ങളാകുമെന്നാണ്‌ സൂചന.
രാഷ്‌ട്രീയ വേദികളിലും മറ്റും കത്തിക്കയറുന്നവര്‍ തങ്ങളുടെ ജാതി ഉപജാതി ബന്ധവും ,ബന്ധുത്വ സമാഗമവും പരസ്യമായി സമ്മതിക്കാറില്ല. എന്നാല്‍ ഇത്‌ പരസ്യമായ രഹസ്യമാണ്‌. സംശയമുള്ള വോട്ട്‌ ഉറപ്പിക്കുവാന്‍ വോട്ടറുടെ ബന്ധുക്കളെ തേടി അലയുന്നവരും പുരോഹിതന്മാരിലൂടെ വോട്ട്‌ ഉറപ്പാക്കുന്നവരും ഏറെയാണ്‌. വേദപുസ്‌തകങ്ങള്‍ കൈയ്യില്‍പിടിച്ച്‌ വോട്ട്‌ ഉറപ്പിക്കലാണ്‌ പുതിയ രീതി. പ്രായമായ വോട്ടര്‍മാരെ ഇത്തരത്തില്‍ സ്വാധീനിക്കാന്‍ കഴിയുമെങ്കിലും നിഷ്‌പക്ഷമതികളും പുതു തലമുറയും ഈ രീതിക്കെതിരാണ്‌. രാഷ്‌ട്രീയ ലാഭത്തിനായി വിശുദ്ധ ഗ്രന്ഥങ്ങളെ ഉപയോഗിക്കുന്നത്‌ ശരിയെല്ലെന്നാണ്‌ ഇവര്‍ പറയുന്നത്‌. 

Post a Comment

0 Comments

Top Post Ad

Below Post Ad