കാസര്‍കോട് (www.evisionnews.in): കറന്തക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘര്‍ഷം. മുസ്ലിംലീഗ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍മുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിന്റെ വിജയം ആഘോഷിക്കുകയായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ ബൈക്കുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് കറന്തക്കാട്ട് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. എന്നാല്‍ ബൈക്ക് റൈസ് നടത്തിയവര്‍ തങ്ങളുടെ ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നുവെന്ന് ബിജെപി നേതൃത്വം അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ലാത്തിവീശി. ആര്‍ക്കും പരിക്കില്ല. സംഘര്‍ഷത്തെതുടര്‍ന്ന് കറന്തക്കാട് ആഹ്ലാദപ്രകടനം നടത്തുന്നത് പോലീസ് വിലക്കിയിട്ടുണ്ട്.
കറന്തക്കാട് ബിജെപി ജില്ലാ ഓഫീസിന് സമീപം സംഘര്‍ഷം; പോലീസ് ലാത്തി വീശി
14:19:00
0
Tags
Post a Comment
0 Comments