ന്യൂഡല്‍ഹി: (www.evisionnews.in) കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറിനെ ആരു നയിക്കുമെന്ന് വെള്ളിയാഴ്ച തീരുമാനിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഇതിനായി സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും നാളെ യോഗം ചേരും. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം കേരളത്തില്‍ വെച്ച് തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അഴിമതി ഭരണത്തിന്റെ ഫലമായാണ് ഇത്രവലിയ തിരിച്ചടി അവര്‍ക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. ഇതും ഇടത് മുന്നണിയുടെ വിജയത്തിന് സഹായകമായെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Keywords: V.S, Pinarai, Chief Minister, Prakash Karat
Post a Comment
0 Comments